പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ അഴിച്ചുവിട്ട അക്രമത്തിലുണ്ടായ നാശനഷ്ടങ്ങളുടെ തുക അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ഇവരിൽനിന്ന് ഈടാക്കണം.
ഇത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒക്ടോബർ 17ന് മുൻപ് സമർപ്പിക്കണമെന്നും നടപടികൾക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർ മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചു.