പന്തളം ബിജെപിയിൽ തമ്മിലടി രൂക്ഷം. പന്തളം നഗരസഭ കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ വി പ്രഭ പാർലമെന്ററി പാർടി സെക്രട്ടറി സ്ഥാനം രാജിവച്ചു. ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതിയിലെ തമ്മിലടി രൂക്ഷമായതിനെ തുടർച്ചയാണ് രാജി. ഓഗസ്റ്റിൽ പന്തളം നഗരസഭാ കൗൺസിലറായ കെ വി പ്രഭയെ പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് അസഭ്യം പറഞ്ഞിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടും അധ്യക്ഷയ്ക്കെതിരെ നടപടി സ്വീകരിച്ചില്ല. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഓഗസ്റ്റ് രണ്ടിന് വൈകീട്ട് അഞ്ചുമണിയോടെ നഗരസഭയുടെ കൗൺസിൽഹാളിലാണ് രംഗങ്ങൾ അരങ്ങേറിയത്. ഹാളിലേക്ക് ക്ഷുഭിതയായി കയറിവന്ന ചെയർപേഴ്സൺ കെ.വി.പ്രഭയോട് അസഭ്യം വർഷം ചൊരിയുകയായിരുന്നു. വിഷയത്തിൽ ആർഎസ്എസും ബിജെപിയും രണ്ടു ചേരിയിലായിരുന്നു. ഇതാണ് നഗരസഭാ അധ്യക്ഷക്കെതിരെ നടപടി എടുക്കാതിരിക്കാൻ കാരണം.