ബെംഗളൂരു: ഇൻഡിഗോ എയർലൈൻസിനെതിരേ ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യൻ ഹോക്കി ടീം മുൻ നായകനുമായ മലയാളി താരം പി.ആർ.ശ്രീജേഷ്. സ്റ്റിക്ക് ഉൾപ്പെടെയുള്ള ഗോൾകീപ്പിങ് സാമഗ്രികൾക്കായി വിമാനത്തിൽ അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിൻ്റെ പരാതി. ട്വീറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യമറിയിച്ചത്.
‘അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്കുമായി കളിക്കാനുള്ള അനുമതി എനിക്ക് നൽകിയിട്ടുണ്ട്. പക്ഷേ ഇൻഡിഗോ വിമാനക്കമ്പനി 38 ഇഞ്ചിൽ കൂടുതലുള്ള സ്റ്റിക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. എന്ത് ചെയ്യും? ഗോൾകീപ്പറുടെ കിറ്റ് കൊണ്ടുവരാൻ എനിക്ക് അധികമായി 1500 രൂപ നൽകേണ്ടിവന്നു’- ശ്രീജേഷ് കുറിച്ചു.