പോപ്പുലർ ഫ്രണ്ടിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനാണ് ഹൈക്കോടതിയുടെ നടപടി. പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുത്ത ഹൈക്കോടതി ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവ് ലംഘിച്ച് ഹർത്താൽ നടത്തിയവർക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പൗരന്മാരുടെ ജീവനു ഭീഷണിയാകുന്ന തരത്തിൽ അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം ഹർത്താലിനിടെ സർവീസ് നടത്തിയ നിരവധി ഹാഹാവനങ്ങൾക്കുനേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ കെഎസ്ആർടിസി ബസിനുനേരെ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബെറിഞ്ഞു. യാത്രക്കാരോട് അസഭ്യം പറഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തടയാൻ ശ്രമിച്ച പോലീസുകാർക്ക് നേരെയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമണം നടത്തി. ആക്രമണത്തിന് നേതൃത്വം നൽകിയ പതിമൂന്ന് പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പതിനഞ്ച് സംസ്ഥാങ്ങളിലായി നടന്ന റെയ്ഡിൽ 106 പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലായിരുന്നു. റെയ്ഡിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വനം ചെയ്തത്.