എ കെ ജി സെൻ്റര്‍ ആക്രമണക്കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്, സ്ഥിരം കുറ്റവാളിയും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണെന്ന് തെളിവുകൾ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കുളത്തൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ നിതീഷ്, ശ്രീജിത്ത് എന്നിവരെ കള്ളക്കേസിൽ കുടുക്കി ആത്മഹത്യയിലെത്തിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. 2019ൽ കുളത്തൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കോവിഡ് സെന്ററിനുനേരെ ആക്രമണം നടത്തിയതും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം. എസ്എഫ്ഐ കഴക്കൂട്ടം ഏരിയാ പ്രസിഡന്റായിരുന്ന ആദർശിനെ രണ്ടുതവണ വധിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.
ജിതിനുള്പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിൽ കുളത്തൂര്‍ ജംഗ്ഷനില്വച്ചുണ്ടായ വാക്കേറ്റത്തിനു പ്രതികാരമായാണ് മാല മോഷ്ടിച്ചു എന്നാരോപിച്ച് നിതീഷിനും ശ്രീജിത്തിനുമെതിരെ പരാതി നൽകിയത്. യുഡിഎഫിൻ്റെ ഭരണസ്വാധീനമുപയോഗിച്ച് ഇരുവരുടെയും വീടുകളിൽ രാത്രിയും പകലും പോലീസ് വേട്ട നടത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് ഗുണ്ടകളുടെ ഊഴമായിരുന്നു. ഇങ്ങനെ ജിതിൻ്റെ കള്ളപ്പരാതിയില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും നിരന്തരം മാനസികമായി പീഡിപ്പിച്ചതിനെത്തുടര്ന്നായിരുന്നു ശ്രീജിത്തും നിതീഷും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിത്.
ഇതിനു പിന്നാലെയാണ് എസ്എഫ്ഐ ഏരിയാ പ്രസിഡന്റായിരുന്ന ആദർശ്, ഡിവൈഎഫ്ഐ കോലോത്തുകര യൂണിറ്റ് പ്രസിഡന്റ് ഷാ എന്നിവർക്കു നേരെ നടന്ന വധശ്രമം. ഈ രണ്ടു സംഭവങ്ങളും ഉമ്മൻചാണ്ടിയുടെ ഭരണകാലത്തായിരുന്നു. അന്ന് പോലീസിലുള്ള സ്വാധീനമുപയോഗിച്ച് കേസുകളിൽ നിന്ന് ജിതിൻ രക്ഷപെട്ടു. 2019ൽ വീണ്ടും ആദർശിനെ വധിക്കാൻ ശ്രമിച്ചു. ഈ കേസിൽ പ്രതികളെ അറസ്റ്റു ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 2019ൽ കുളത്തൂരിൽ ഡിവൈഎഫ്ഐയുടെ കോവിഡ് സെന്റർ ആക്രമിച്ചതും ജിതിൻ്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമാണ്. ഇയാളുടെ പിതാവും ഒരു ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണെന്ന് വിവരമുണ്ട്
കെപിസിസി അധ്യക്ഷസ്ഥാനത്ത് കെ സുധാകരന് എത്തിയതോടെ ഇത്തരം ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ എല്ലാ പിന്തുണയും ലഭിക്കുകയാണ്. താഴേത്തട്ടിൽ നേരിട്ടിറങ്ങി ക്രിമിനൽ പശ്ചാത്തലമുള്ളവരെ തെരഞ്ഞുപിടിച്ച് ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുകയാണ് കെപിസിസി നേതൃത്വം. തൻ്റെ നേതൃത്വത്തിൽ എന്തിനും പോന്ന ഒരു സംഘം കേരളത്തിലുണ്ടെന്ന മുന്നറിയിപ്പ് കോൺഗ്രസിലെ എതിരാളികൾക്കും നൽകുകയാണ് സുധാകരൻ. നാട് കലാപഭൂമിയാക്കാനുള്ള ശ്രമങ്ങൾക്ക് യൂത്ത് കോൺഗ്രസിൻ്റെ പുത്തൻകൂറ്റ് നേതൃത്വത്തിൻ്റെ പൂർണ പിന്തുണയും സുധാകരൻ ഉറപ്പാക്കിയിട്ടുണ്ട്.
അറസ്റ്റിനെ അംഗീകരിക്കില്ല പോലും: പിച്ചും പേയും പറയുന്ന കോൺഗ്രസുകാർ അറിയേണ്ടത്