എസ്എഫ്ഐയുടെ ചരിത്ര വിജയത്തെ മറച്ചുവെക്കാൻ മത്സരിച്ച് മാതൃഭൂമിയും മനോരമയും. എ പി ജെ അബ്ദുൾ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി പ്രഥമ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് ചെയർമാൻ, സ്റ്റുഡന്റ് കൗൺസിൽ, യൂണിയൻ എക്സികുട്ടീവ്, തുടങ്ങി പത്തൊമ്പത് സീറ്റിൽ എതിരില്ലാതെയും യൂണിയൻ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയുമാണ് എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ ഇന്ന്, എ പി ജെ അബ്ദുൾ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി പ്രഥമ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്ത മനോരമയുടെയും മാതൃഭൂമിയുടെയും വാർത്തകളിൽ ഒരിടത്തും എസ്എഫ്ഐ എന്നില്ല. എസ്എഫ്ഐ തൃശ്ശൂർ ജില്ലാ കമ്മറ്റിയംഗം അഞ്ജന കെയാണ് ജനറൽ സെക്രട്ടറി. വയനാട് ജില്ലാ കമ്മറ്റിയംഗം അനശ്വര എസ് സുനിലാണ് ചെയർമാൻ. എന്നാൽ മനോരമയും മാതൃഭൂമിയും ഇക്കാര്യവും മറച്ചുവെച്ചു.
ടെക്ക്നോളജിക്കൽ യൂണിവേഴ്സിറ്റി ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൻ്റെ വേളയിലായിരുന്നു ഇടുക്കി എഞ്ചിനിയറിങ്ങ് കോളേജിൽ ധീരജിനെ കെ എസ് യു, യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയത്. ഇക്കാര്യവും മനോരമയുടെയും മാതൃഭൂമിയുടെയും വാർത്തകളിലില്ല. അതേസമയം എസ്എഫ്ഐയുടെ വിജയം ധീരജിൻ്റെ രക്തസാക്ഷിത്വത്തെ നിരന്തരം അവഹേളിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് ധീരജിൻ്റെ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ മറുപടിയാണെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി പറഞ്ഞു.