രാഹുല്‍ ഗാന്ധി നയിക്കുന്ന ദേശീയ പദയാത്രയായ ഭാരത് ജോഡോ യാത്രക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഭാരത് ജോഡോ യാത്ര കാരണം റോഡുകളില്‍ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ജോഡോ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം ഗതാഗതസ്തംഭനമുണ്ടെന്നും റോഡ് പൂര്‍ണായി ജോഡോ യാത്രക്കാര്‍ക്കായി വിട്ടു കൊടുക്കുന്ന അവസ്ഥയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് ഹര്ജിക്കാരന്. ഗതാഗതതടസ്സം ഒഴിവാക്കാന്‍ ഭാരത് ജോഡോയാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.