കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായെന്നും പൊലീസ് കേസെടുത്തില്ലെന്നുമുള്ള ഗവര്‍ണറുടെ ആരോപണം പൊളിച്ച് സിപിഎം. തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയരുതെന്ന് പൊലീസിനോട് ആദ്യം ആവശ്യപ്പെട്ടത് ഗവര്ണറാണെന്നതിൻ്റെ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടു. സിപിഎമ്മിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് ഹാന്‍ഡിലിലൂടെയാണ് ഗവര്‍ണറുടെ ആരോപണം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്.
പ്രതിഷേധിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്നവുമില്ല, അവര്‍ക്ക് അധികം പ്രാധാന്യം നല്‍കരുത് എന്നും അദ്ദേഹം പറയുന്നതായും വീഡിയോയില്‍ കാണാം. പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ക്ക് അധികം പ്രധാന്യം നല്‍കരുതെന്ന് പറഞ്ഞ് പൊലീസിനെ പിന്തിരിപ്പിച്ച ഗവര്‍ണറാണ് ഇപ്പോള്‍ പൊലീസ് നടപടിയെടുക്കാത്തതിൻ്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതെന്ന് സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം
പരിപാടി അലങ്കോലപ്പെടാതിരിക്കാനാണ് കെ കെ രാഗേഷ് സദസ്സിലേക്ക് ഇറങ്ങി പ്രതിഷേധിക്കുന്നവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. അന്ന് അദ്ദേഹം എം പി ആണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അല്ല. ചരിത്ര കോണ്‍ഗ്രസ് തടസം കൂടാതെ നടക്കാനുള്ള ഇടപെടലുകളാണ് കെ കെ രാഗേഷ് നടത്തിയത് എന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം അവിടെയുണ്ടായിരുന്ന എല്ലാവരും സാക്ഷികളാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎം ചൂണ്ടിക്കാട്ടി.
1 Comment
Pingback: ഗവര്‍ണറുടേത് പച്ചക്കള്ളം; പ്രതിഷേധമുണ്ടായത് പെട്ടെന്ന്, പോസ്റ്ററുകള്‍ തയ്യാറാക്കിയത് പരിപാ