കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോകേണ്ടവര്‍ക്കെല്ലാം പോകാമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കുത്തൊഴുക്ക് തുടരുന്നതിനിടെയാണ് കമല്‍നാഥിൻ്റെ പ്രതികരണം. ബിജെപിയില്‍ പോകേണ്ടവര്‍ക്ക് പോകാം, പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എൻ്റെ കാര്‍ വിട്ടുനല്‍കാമെന്നും കമല്‍നാഥ് ഭോപ്പാലില്‍ പറഞ്ഞു.
ബിജെപിയിലേക്ക് പോകുന്ന ആരെയും തടയാന്‍ ഉദ്ദേശിക്കുന്നില്ല. പോകേണ്ടവര്‍ക്കെല്ലാം പോകാം. കോണ്‍ഗ്രസ് അവസാനിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും കമല്‍നാഥ് പറഞ്ഞു.
https://t21media.com/news/india/2022/09/19/amarinder-singh-will-join-bjp-today/