പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ് ഇന്ന് ബി ജെ പിയിൽ ചേരും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി ജെ പി ലയനം. പഞ്ചാബ് ലോഗ് കോൺഗ്രസിൽ ചേർന്ന മുൻ കോൺഗ്രസ് എം എൽ എമാരായ ഏഴ് മുതിർന്ന നേതാക്കളും ബിജെപിയുടെ ഭാഗമാകും. ഡൽഹിയിൽ വെച്ചാണ് പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിക്കുക. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിലാണ് ലയന ചടങ്ങ് നടക്കുക.
പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റായിരുന്ന അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെ തുടർന്നാണ് കോൺഗ്രസ് വിട്ടത്. തുടർന്ന് പഞ്ചാബ് ലോഗ് കോൺഗ്രസ് രൂപീകരിക്കുകയായിരുന്നു. ബിജെപിയിൽ ചേരുന്നതിന് മുന്നോടെയായി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് ടേമുകളിലായി ഒൻപത് വർഷം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന നേതാവാണ് അമരീന്ദർ സിംഗ്. ബിജെപിയിൽ ചേരുന്നതായി അമരീന്ദർ സിംഗ് പ്രഖ്യാപിച്ചത് കഴിഞ്ഞ വെള്ളിഴായ്ച്ചയാണ്.
1 Comment
Pingback: ബിജെപിയില്‍ പോകേണ്ടവര്‍ക്ക് പോകാം, പോകുന്നവര്‍ക്ക് കാര്‍ വിട്ടുനല്‍കാമെന്ന് കമല്‍നാഥ് - T21 Media