മീ ടൂ ആരോപണ വിധേയനായ റാപ്പര്‍ വേടന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് അഭിനേത്രി പാർവ്വതി തിരുവോത്ത്. തെറ്റ് അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത നിരവധി പുരുഷന്മാരുണ്ടെന്ന ചിന്തയിലാണ് വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തതെന്നും. ആഘോഷിക്കപ്പെടേണ്ട ഒന്നല്ല അതെന്ന കൃത്യമായ ബോധ്യമുണ്ട്.
ക്ഷമാപണം ആത്മാര്ഥതോടെയുള്ളതല്ലെന്ന് ചില അതിജീവിതര്‍ അറിയിച്ചതിനു പിന്നാലെ ലൈക്ക് ചെയ്തത് നീക്കി. അതിജീവിച്ചവര്‍ക്കൊപ്പം മാത്രമേ താന്‍ നിലകൊള്ളൂ.
അതിജീവിച്ചവര്‍ക്കൊപ്പം മാത്രമേ താന്‍ നിലകൊള്ളൂ. അതിജീവിച്ചരോട് ആത്മാര്‍ഥമായി മാപ്പ് അപേക്ഷിക്കുന്നതായും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. അതിജീവിച്ചവരോട് മാപ്പ് എന്ന തലക്കെട്ടിലാണ് പാര്‍വതിയുടെ പോസ്റ്റ്.