മുഖ്യമന്ത്രി പിണറായി വിജയന് – കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ ഒമ്പതരയ്ക്കാണ് കൂടിക്കാഴ്ച. ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതി മംഗലാപുരം വരെ നീട്ടുന്ന കാര്യവും ചര്‍ച്ചയാകുമെന്നാണ് സൂചന.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ലൈന്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു.അന്ന് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച. സി പി എം കര്‍ണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന് കര്‍ണാടകയിലെത്തിയത്.