മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗവര്‍ണറുടെ ആരോപണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്. സിപിഎമ്മുകാര്‍ കര്ട്ടന് പിന്നില്‍ നിന്ന് കളിക്കുന്നവരല്ലെന്നും നേര്‍ക്ക് നേര് കാര്യങ്ങള്‍ പറയുന്നവരാണെന്നും ഇ പി ജയരാജന്. ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംസാരിക്കുന്ന രീതി കമ്യൂണിസ്റ്റുകാര്‍ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഉള്ള കാര്യം നേരെ മുഖത്തു നോക്കി പറയുന്ന ആളാണ്. അങ്ങനെ സത്യസന്ധമായും വസ്തുനിഷ്ഠമായുമാണ് മുഖ്യമന്ത്രി സംസാരിച്ചത്. അങ്ങനെയുള്ള മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗവര്‍ണറുടെ ശ്രമം ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്നും ജയരാജന് ആരോപിച്ചു. മുഖ്യമന്ത്രി മറനീക്കി പുറത്തുവന്ന് നേരിട്ട് മറുപടി പറഞ്ഞതില്‍ സന്തോഷമെന്ന ഗവര്‍ണറുടെ പ്രതികരണത്തിനായിരുന്നു ഇ പി ജയരാജൻ്റെ മറുപടി.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാന്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. പിന്നെ എന്തടിസ്ഥാനത്തിലാണ് ലോലോകായുക്ത ഭേദഗതി ഒപ്പിടില്ലെന്ന് അദ്ദേഹം അത്തരം നിലപാട് സ്വീകരിക്കുന്നതെന്ന് ഇ പി ജയരാജന് ചോദിച്ചു. കേരളത്തിൻ്റെ ജനാധിപത്യബോധത്തെയും സാംസ്കാരിക ബോധത്തെയും ഗവര്‍ണര്‍ മലീമസമാക്കുകയാണ്. അത്തരം നടപടികളില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്നും ജയരാജന് ആവശ്യപ്പെട്ടു.