പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പുരോഹിതൻ അറസ്റ്റിൽ. തമിഴ്നാട് മഹാബലിപുരത്താണ് സംഭവം. ചെങ്കൽപേട്ട് ജില്ലയിൽ അനാഥാലയം നടത്തിയിരുന്ന ചാർളിയാണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷം മുതലാണ്.
പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിലായിരുന്നു. അനാഥാലയത്തിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാർളി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. പെൺകുട്ടി ഗർഭിണയെന്നറിഞ്ഞതോടെ ഇയാൾ ഒളിവിലായിരുന്നു.
പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ വിവാഹം കഴിക്കാമെന്ന് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചു. തുടർന്ന് പെൺകുട്ടിയെ രാജമഗലത്തെ ഒരു വീട്ടിലേക്ക് മാറ്റി. പ്രസവ ശേഷം പെൺകുട്ടിയെ തനിക്കൊപ്പം കൊണ്ടുപോകാമെന്നും പുരോഹിതൻ വാക്കുനൽകി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇയാൾ തിരികെ എത്തിയില്ല. ഇതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.