കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരനെതിരെ കെപിസിസി നിര്‍വാഹക സമിതി അംഗം ശരത് ചന്ദ്ര പ്രസാദ് മത്സരിക്കാനൊരുങ്ങിയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ എംപി മത്സരിക്കുന്നതിനെ കെ സുധാകരന് പിന്തുണച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുധാകരനെതിരെ മത്സരിക്കാന്‍ ശരത് ചന്ദ്ര പ്രസാദ് നീക്കം നടത്തിയത്. കെപിസിസി ജനറല്‍ബോഡി യോഗത്തിന് തൊട്ട്മുന്‍പാണ് ശരത്ചന്ദ്രപ്രസാദ് മത്സരിക്കാനുള്ള താത്പര്യം വ്യക്തമാക്കിയത്. എന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് ശരത്ചന്ദ്ര പ്രസാദിനെ അനുനയിപ്പിച്ചു. ഇതോടെയാണ് മത്സരം ഒഴിവായത്.
ഇതോടെയാണ് പുതിയ കെ പി സി സി അധ്യക്ഷനെ തീരുമാനിക്കാന്‍ കെപിസിസി നേതൃത്വം സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയത്. രമേശ് ചെന്നിത്തല തന്നെയായിരുന്നു ഈ ഒറ്റവരി പ്രമേയം അവതരിപ്പിച്ചതും.
അതേസമയം പുതിയ കെപിസിസി അംഗങ്ങളെ തെരഞ്ഞെടുത്തതില്‍ അതൃപ്തി വ്യാപകമാണ്. അനര്‍ഹരെ തിരുകികയറ്റി, ഗ്രൂപ്പ് വീതംവയ്പ്പ് നടന്നു, സാമുദായിക സന്തുലനം പാലിച്ചില്ല, തുടങ്ങിയ വിമര്‍ശനങ്ങളാണ് പുതിയ പട്ടികയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പര്യടനം നടത്തുമ്പോള്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തുന്നത് ദോഷം ചെയ്യുന്നതിനാല്‍ തത്കാലം പരസ്യപ്രതികരണം വേണ്ടെന്നാണ് അതൃപ്തരുടെ നിലപാട്. എന്നാല്‍ പരാതി രാഹുല്‍ഗാന്ധിയെ നേരിട്ട് അറിയിക്കാനാണ് വെട്ടിനിരത്തപ്പെട്ട പലരുടെയും ശ്രമം.