സോളാര്‍ പീഡന കേസില്‍ രാഷ്ട്രീയക്കാരടക്കം 14 പേരെ ഒഴിവാക്കിയെന്ന ഹര്‍ജിയില്‍ സര്‍ക്കാരിൻ്റെ യും സിബിഐയുടെയും വിശദീകരണം തേടി ഹൈക്കോടതി. ഇരയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം.
സോളാര്‍ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്തെന്ന് കാണിച്ച് 18 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. എന്നാല്‍ 4 പേരെ മാത്രമാണ് സിബിഐ പ്രതിചേര്‍ത്തത്. തുടര്‍ന്നാണ് മറ്റ് 14 പേരെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
സോളാര്‍ പീഡനം : ഉമ്മന്‍ചാണ്ടിക്കെതിരായ കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്കി