കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി കോടതിയെ സമീപിച്ചു. വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. അതേസമയം പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്നും അതിനാൽ പണം തിരികെ നൽകരുതെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ പണം തിരികെ നല്കിയാല് അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് പറഞ്ഞു. കെ എം ഷാജിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ട് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെ എം ഷാജി.