കലിഫോർണിയ: യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസിലെ മുസ്ലിം വനിതാ അംഗങ്ങൾ. റാഷിദ ത്ലൈബ്, ഇൽഹാൻ ഒമർ എന്നീ അംഗങ്ങളാണ് പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. നരേന്ദ്രമോദിക്ക് രാജ്യത്ത് സംസാരിക്കാൻ വേദി ഒരുക്കിയത് നാണക്കേടാണെന്ന് റാഷിദ ത്ലൈബ് പറഞ്ഞു. മതന്യൂനപക്ഷത്തെയും മാധ്യമപ്രവർത്തനവും നരേന്ദ്രമോദി സർക്കാർ ഇന്ത്യയിൽ അടിച്ചമർത്തുകയാണെന്ന് ഇൽഹാൻ ഒമർ വ്യക്തമാക്കി.
ന്യൂനപക്ഷ ങ്ങളെ അടിച്ചമർത്തൽ, മനുഷ്യാവകാശലംഘനം, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ചൂണ്ടികാട്ടിയാണ് ഇരുവരും പരിപാടി ബഹിഷ്‌കരിക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മോദി ഭരണത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതായി 2022ൽ യുഎസ് പുറത്തുവിട്ട മതസ്വാതന്ത്ര റിപ്പോർട്ടിൽ സൂചിപ്പിരുന്നു.