റിയോ ഡി ജനീറോ: ബ്രസീലിയൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. നിലവിലെ പ്രസിഡന്റ ജെയർ ബോൾസനാരോയെ തോൽപിച്ച് ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ വിജയം നേടുമെനാണ് പ്രീപോൾ ഫലങ്ങൾ. ഒക്ടോബർ രണ്ടിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും 50% ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീണ്ടത്.
ഒക്ടോബർ രണ്ടിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ എണ്ണിയ 99% വോട്ടുകളിൽ ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ് ലുല ഡ സിൽവ വൻ മുന്നേറ്റം നടത്തിയിരുന്നു. ലുല 48.4 ശതമാനം വോട്ട് നേടിയപ്പോൾ തീവ്രവലതുപക്ഷക്കാരനായ നിലവിലെ പ്രസിഡന്റ് ജയിർ ബോൾസനാരോയ്ക്ക് 43.2 ശതമാനം വോട്ടുകളാണ് നേടാനായത്. ലുല 5,72,57,473 വോട്ടും ബോൾസനാരോ 5,10,71,106 വോട്ടുമാണ് നേടിയത്. 15 കോടി വോട്ടർമാരാണ് വിധിയെഴുതിയത്.
തെരഞ്ഞെടുപ്പ് നാളെ ബ്രസീലിയൻ സമയം അഞ്ച് മണിക്ക് പൂർത്തിയായാലും തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി ഡിസംബർ 19നാണ് പ്രഖ്യാപിക്കുന്നത്.