കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ, ഹുക്കയുടെ ഉപയോഗവും നിരോധിച്ചു. ഷീഷ എന്നറിയപ്പെടുന്ന ഹുക്ക ലഹരിവസ്തുവാണെന്നും ഇത് ഇസ്ലാമിക നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലാണ് നിലവിൽ ഹുക്ക നിരോധിച്ചിരിക്കുന്നത്. നിയമം രാജ്യം മുഴുവൻ നടപ്പാക്കുമോ എന്നതിൽ വ്യക്തതയില്ല.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുന്നതാണ് പുതിയ തീരുമാനം. ഇതിനകം ഹെറാത്ത് പ്രവിശ്യയിലെ നിരവധി ഷിഷ കഫേകൾ അടച്ചുപൂട്ടി. ഹെറാത്തിലെ സാധാരണക്കാരുടെ മറ്റൊരു വരുമാനമാർഗ്ഗവും ഇതോടെ അടഞ്ഞു. ഹുക്ക സൗകര്യമുള്ള റെസ്റ്ററൻ്റുകളിൽ ആൾത്തിരക്ക് കുറഞ്ഞതോടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയുമുണ്ട്.