ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമനാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബ്രിട്ടൻ്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി.
പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷി ചരിത്രത്തിൻ്റെ ഭാഗമായി മാറിയത്.