മെൽബൺ: ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാരും രണ്ട് സ്പിന്നർമാരും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ. ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ആറ് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചിലും വിജയം ടീം ഇന്ത്യക്കായിരുന്നെങ്കിൽ അവസാനം മുഖാമുഖം വന്ന കഴിഞ്ഞ ലോകകപ്പിലെ മത്സരത്തിൽ ജയം പാകിസ്ഥാനൊപ്പം നിന്നു.
ഇന്ത്യ: രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്
പാകിസ്താൻ: ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷാൻ മസൂദ്, ഹൈദർ അലി, മുഹമ്മദ് നവാസ്, ശദബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ആസിഫ് അലി, ഷഹീൻ അഫ്രിദി, ഹാരിസ് റൗഫ്, നസീം ഷാ