ധാക്ക: ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ഒക്ടോബർ ഒന്നിന് തുടങ്ങും. ബംഗ്ലാദേശാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബർ ഒന്നിന് ബംഗ്ലാദേശും തായ്ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ആകെ ഏഴ് ടീമുകളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുന്നത്. ആദ്യദിവസം ബംഗ്ലാദേശ് തായ്ലൻഡിനെയും ഇന്ത്യ ശ്രീലങ്കയെയും നേരിടും. ഒക്ടോബർ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഏഴ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമിയിലെത്തും. ഒക്ടോബർ 13ന് സെമിയും 15ന് ഫൈനലുമാണ്.
ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. മറ്റ് ടീം അംഗങ്ങൾ: ദീപ്തി ശർമ, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, എസ് മേഘ്ന, റിച്ചാഘോഷ്, സ്നേഹ് റാണ, ഡി ഹേമലത, മേഘനാസിങ്, രേണുക ഠാക്കൂർ, പൂജ വസ്ത്രാക്കർ, രാജേശ്വരി ഗെയ്ക്ക്വാദ്, രാധ യാദവ്, കെ പി നവ്ഗിരി. പകരക്കാർ: താനിയ സപ്ന ഭാട്യ, സിമ്രാൻ ദിൽ ബഹദൂർ.