‘അവസാന നിമിഷംവരെ സതീശന്‍ മുള്‍മുനയില്‍ നിര്‍ത്തി, ഒടുവില്‍ നേരിയ വോട്ടിന് ഞാന്‍ ജയിച്ചു’; എം ബി രാജേഷ്

മുതിർന്ന കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മരണവാർത്ത അതീവവേദനയോടെയാണ്‌ കേട്ടതെന്ന് മന്ത്രി എം ബി രാജേഷ്. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വിദ്യാർത്ഥി നേതാക്കളായിരിക്കുമ്പോൾ തുടങ്ങിയതാണ്‌. ഞാൻ എസ്‌എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ, സതീശൻ കെ എസ്‌ യു വിൻ്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും വിദ്യാർത്ഥി നേതാവും നല്ല സംഘാടകൻ എന്ന നിലയിലെല്ലാമുള്ള പ്രവർത്തനം കൊണ്ട്‌, സതീശൻ പാച്ചേനി ജനങ്ങൾക്കിടയിൽ സ്വീകാര്യനായി മാറി. പെരുമാറ്റത്തിലെ ലാളിത്യവും വിനയവും, എതിർപക്ഷത്തുള്ളവരോടും പുലർത്തുന്ന സൗഹൃദവുമെല്ലാം സതീശനെ എല്ലാവർക്കും പ്രിയങ്കരനാക്കി … Continue reading ‘അവസാന നിമിഷംവരെ സതീശന്‍ മുള്‍മുനയില്‍ നിര്‍ത്തി, ഒടുവില്‍ നേരിയ വോട്ടിന് ഞാന്‍ ജയിച്ചു’; എം ബി രാജേഷ്