കോടിയേരിയുടെ ആ വൈറൽ വീഡിയോയിലെ കല്യാണ വീട് മൂഴിക്കരയിലാണ്

വിവാഹത്തലേന്നത്തെ ഒരുക്കങ്ങളുടെ കൂട്ടായ്മയിലേയ്ക്ക് നിറഞ്ഞ ചിരിയുമായി കോടിയേരി കടന്നുവരുന്ന വൈറലായ വീഡിയോയിലെ വീട് ഈങ്ങൽപ്പീടികയ്ക്കടുത്ത് മൂഴിക്കരയിൽ. പരേതനായ ബാൽരാജ് സതി ദമ്പതികളുടെ മൂത്ത മകൾ സബിദയുടെ വിവാഹവീഡിയോയിലെ ദൃശ്യങ്ങളാണ് വൈറലായത്. സബിദയും ഭർത്താവ് പ്രസീദ് ബാബുവും ഇപ്പോൾ വടകരയിലാണ്. കോടിയേരിയുമായി അടുത്ത സൌഹൃദമുണ്ടായിരുന്നു സബിദയുടെ പിതാവ് ബാൽരാജിന്. അദ്ദേഹം കോടിയേരി സഹകരണ ബാങ്ക് ഡയറക്ടറും ഈങ്ങൽപീടികയിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. വിജ്ഞാനവേദി ഗ്രന്ഥശാലയുടെ സ്ഥാപകാംഗവും കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്ക്കാരിക കേന്ദ്രത്തിൻ്റെ  പ്രസിഡന്റുമായിരുന്നു അദ്ദേഹം. … Continue reading കോടിയേരിയുടെ ആ വൈറൽ വീഡിയോയിലെ കല്യാണ വീട് മൂഴിക്കരയിലാണ്