തൃശൂർ: ആർഎസ്എസ് നയിക്കുന്ന വർഗീയ ഫാസിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ എന്ത് ത്യാഗം സഹിക്കാനും സിപിഎം സന്നദ്ധമാവകുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽനിന്ന് ഒഴിവാക്കലാണ് സിപിഎംൻ്റെ ലക്ഷ്യം. വർഗീയ മഹാവിപത്തിന് തടയിടാൻ സംസ്ഥാനങ്ങൾക്ക് അനുസൃതമായി പ്രായോഗിക കൂട്ടുക്കെട്ടുകളാണ് രൂപപെടുത്തേണ്ടത്. കോൺഗ്രസുമായി പോലും നീക്കുപോക്കുണ്ടാക്കും. നാടിൻ്റെയും ജനങ്ങളുടെയും ഭാവി കണക്കിലെടുത്ത് നയങ്ങൾ രൂപികരിക്കും.1991-ലും 2004-ലും ഈ സമീപനം തന്നെയാണ് സി.പി.എം. സ്വീകരിച്ചത്. ഇ എം എസ് സ്മൃതി ദേശീയ സെമിനാറിൽ ‘നവലോകക്രമം- ഐക്യരാഷ്ട്ര പ്രഖ്യാപനത്തിൻ്റെ അരനൂറ്റാണ്ട്’ എന്നവിഷയത്തിൽ നടന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സിപിഎമ്മിനും ഇടതുപക്ഷ സർക്കാറിനുമെതിരെ ബിജെപിക്കൊപ്പം ചേർന്നാണ് കോൺഗ്രസ് കള്ളപ്രചാരണം നടത്തുന്നത്. എന്നിട്ടും ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തു. അതുവഴി ബിജെപിയുടെ 11 സീറ്റ് കുറക്കാനായി. കോൺഗ്രസിന് നിയസഭയിൽ പ്രാതിധ്യവും കിട്ടി. 2004ൽ ബിജെപി ഭരണം തടയാൻ കോൺഗ്രസിന് സിപിഎം പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു.