തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ പോലീസിൽ പരാതി നൽകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് വ്യാജമായ ലിങ്ക് ഉണ്ടാക്കി എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്ടോപ്പ് ലഭ്യമാകും എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരണം നടക്കുന്നത്.