അക്രമവും ലഹരിവിപണനവും മാത്രമല്ല മേപ്പാടി പോളിടെക്നിക്കിലെ എംഎസ്എഫുകാർ കള്ളന്മാരുമാണ്

വയനാട് മേപ്പാടി പോളിടെക്നിക്‌ കോളേജിൽ നിന്ന് മോഷണം പോയ ലാബ് ഉപകരണം എംഎസ്‌എഫ്‌ നേതാക്കളുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. എംഎസ്‌എഫ്‌ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറി രശ്‌മിൽ, കോളേജ്‌ യൂണിയൻ ചെയർമാൻ എൻ എച്ച്‌ മുഹമ്മദ്‌ സാലിം എന്നിവരുടെ താമസസ്ഥലത്ത് നിന്നാണ്‌ തൊണ്ടിമുതൽ പോലീസ് കണ്ടെത്തിയത്‌. സംഭവത്തിൽ കോളേജിൻ്റെ പരാതിയിൽ 7 വിദ്യാർത്ഥികൾക്കെതിരെ മേപ്പാടി പോലീസ് കേസെടുത്തു. കോളേജിലെ ലാബിൽ നിന്ന്‌ മോഷണം പോയ 13,000 രൂപ വിലയുള്ള ഫങ്‌ഷൻ ജനറേറ്ററാണ് എംഎസ്‌എഫ്‌ പ്രവർത്തകരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത്. … Continue reading അക്രമവും ലഹരിവിപണനവും മാത്രമല്ല മേപ്പാടി പോളിടെക്നിക്കിലെ എംഎസ്എഫുകാർ കള്ളന്മാരുമാണ്