വർഗീയ പരാമർശം കേരളത്തോടുള്ള വെല്ലുവിളി; ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ

മന്ത്രി വി അബ്ദുറഹിമാനെതിരായ വർ​ഗീയ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേർത്ത് കേസെടുക്കണമെന്ന് ഐഎൻഎൽ പരാതിയിൽ ആവശ്യപ്പെട്ടു. പരാമർശത്തിലൂടെ കേരളത്തിലെ സമൂഹത്തെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ഐഎൻഎൽ കൂട്ടിച്ചേർത്തു. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെടി ജലീൽ എംഎൽഎ അടക്കമുളളവർ രം​ഗത്തുവന്നിരുന്നു. അബ്ദുറഹിമാൻ്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് വിഴിഞ്ഞം സമരസമിതി കൺവീനറായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് മാധ്യമങ്ങളോട് പറഞ്ഞത്. ”അബ്ദുറഹിമാൻ്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ട്. വിടുവായനായ അബ്ദുറഹിമാൻ അഹമ്മദ് … Continue reading വർഗീയ പരാമർശം കേരളത്തോടുള്ള വെല്ലുവിളി; ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ