“രാജ്‌ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം’; ഗവർണറുടെ കത്ത് പുറത്ത്

രാജ്‌ഭവനിൽ കുടുംബശ്രീ മുഖേന നിയമിതരായ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്ത് പുറത്ത്. അഞ്ചുവർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെയാണ് സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗവർണ്ണർ കത്തയച്ചത്. ഇതുകൂടാതെ രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ദിലീപ്‌കുമാർ. പി എന്ന വ്യക്തിയെ ദീർഘകാലത്തെ സേവനകാലാവധി പരിഗണിച്ച് സ്ഥിരപ്പെടുത്തണമെന്നും ഗവർണ്ണർ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി ‘സൈഫർ അസിസ്റ്റന്റ്’ എന്ന തസ്തിക ഫോട്ടോഗ്രാഫർ തസ്തികയാക്കി പുനർനാമകരണം ചെയ്യണമെന്നും ഗവർണ്ണർ … Continue reading “രാജ്‌ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം’; ഗവർണറുടെ കത്ത് പുറത്ത്