സി കെ ശ്രീധരൻ കോൺഗ്രസ് വിട്ടു; സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കും

കാസര്‍കോട്: 45 വർഷത്തെ കോൺഗ്രസ് ബന്ധം വിടുന്നതായി മുതിർന്ന നേതാവും കെപിസിസി മുൻ വൈസ് പ്രസിഡണ്ടുമായ അഡ്വ സി കെ ശ്രീധരൻ. ഇടതു പക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കും. സമീപക്കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചു.വർഗീയ ശക്തികളോട് സമരസപ്പെടുന്നതാണ് കോൺഗ്രസ്‌ നേതൃത്വത്തിൻ്റെ നിലപാട്. ജവഹർലാൽ നെഹ്‌റുവിൻ്റെ മഹത്തായ കാഴ്ച്ചപ്പാടുകളെ പോലും തകർക്കാൻ ശ്രമം നടക്കുന്നു. ഇത്തരം നിലപാടുകളോട് യോജിക്കാൻ കഴിയില്ല. വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ ഇടതുപക്ഷത്തിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തി … Continue reading സി കെ ശ്രീധരൻ കോൺഗ്രസ് വിട്ടു; സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കും