ഷാരോൺ കൊലപാതകം; ഗ്രീഷ്മ അറസ്റ്റിൽ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാരോൺ രാജിൻ്റെ മരണത്തിൽ ഞായറാഴ്ചയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. റൂറൽ എസ്പി ഡി ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഗ്രീഷ്മയും കുടുംബവും എസ് പി ഓഫിസിൽ … Continue reading ഷാരോൺ കൊലപാതകം; ഗ്രീഷ്മ അറസ്റ്റിൽ