സിവില്‍ കോഡ് നടപ്പാക്കണമെന്ന് കെജ്രിവാള്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് യൂണിഫോം സിവിൽ കോഡിന് വേണ്ടിയും കെജ്രിവാൾ ശബ്ദമുയർത്തിയത്. ഗുജറാത്തിലെ ഭാവ്‌നഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടത്. ഭരണഘടനയുടെ 44ാം അനുച്ഛേദം യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ നിർദേശിക്കുന്നുണ്ട്. ഇത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഗുജറാത്തിൽസിവിൽ കോഡ് നടപ്പാക്കാൻ സമിതി രൂപീകരിച്ചത് തെരഞ്ഞെടുപ്പ് … Continue reading സിവില്‍ കോഡ് നടപ്പാക്കണമെന്ന് കെജ്രിവാള്‍