ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി; വാർത്താ സമ്മേളനം രാവിലെ 10.30ന്
മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30 ന് വാർത്താ സമ്മേളനം നടത്തും.സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാരോട് ചാൻസലർ കൂടിയായ ഗവർണർ രാജി ആവശ്യപ്പെട്ടത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. ഗവർണറുടെ നടപടിക്ക് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മറുപടി നൽകും. ഇന്ന് 11.30നകം രാജി നൽകാനാണ് ഗവർണർ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ നൽകിയ അന്ത്യശാസനം പൂർത്തിയാകും മുൻപ് സർക്കാർ നിലപാട് വ്യക്തമാക്കാൻ ലക്ഷ്യമിട്ടാണ് രാവിലെ 10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed