സിപിഎം നേതാവിനെ വധിക്കാൻ ആർഎസ്‌എസ്‌ ശ്രമം

വിളപ്പിൽശാലയിൽ സിപിഎം നേതാവിന് നേരെ ആർഎസ്എസ് ആക്രമണം. സിപിഎം നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗവുമായ കെ സുനിൽ കുമാറാണ് ആക്രമിക്കപ്പെട്ടത്. വിളപ്പിൽശാല കുന്നുംപുറത്തിനടുത്ത് വച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോൾ പിന്തുടർന്ന് എത്തിയ മൂന്നംഗ ആർഎസ്എസ് സംഘം ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ആർഎസ്എസിനെ അറിയാമോടാ.. ആർഎസ്എസിനോട് കളിക്കുമോടാ എന്ന് പറഞ്ഞ ശേഷമാണ് മൂന്നംഗം സംഘം സുനിൽ കുമാറിനെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ആക്രമണത്തിൽ സാരമായി പരുക്കേറ്റ സുനിൽ കുമാറിനെ മെഡിക്കൽ കോളേജിൽ … Continue reading സിപിഎം നേതാവിനെ വധിക്കാൻ ആർഎസ്‌എസ്‌ ശ്രമം