കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കള്ളവോട്ടെന്ന് ശശി തരൂർ പക്ഷം. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തരൂര്‍ വിഭാഗം നേതാക്കള്‍ വരണാധികാരിക്ക് പരാതി നല്കി. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി. ഇക്കാര്യത്തിൽ അന്വേഷണം വേണം. കേരളത്തിലെ ബാലറ്റ് പെട്ടികൾ കൊണ്ട് പോയതിൽ കൃത്യമായ വിവരം നൽകിയില്ല. തിങ്കളാഴ്ച്ച വരണാധികാരി പരമേശ്വര പെട്ടികൾ കൊണ്ട് പോകും എന്ന് അറിയിച്ചു. എന്നാൽ ഉപ വരണാധികാരിവി കെ അറിവഴകൻ ഇന്നലെയാണ് പെട്ടി കൊണ്ട് പോയതെന്നും തരൂർ വിഭാഗം പരാതിപ്പെട്ടു.
അതേമയം ശശി തരൂരിന്റേത് മുൻകൂർ ജാമ്യമെടുക്കലാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റും ലോക്സഭാഗവുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പരാജയ ഭീതി മൂലമാണ് തരൂരിൻ്റെ പരാതിയൊന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. തൻ്റെ വോട്ട് എതിർ സ്ഥാനാർഥിയായ മല്ലിഗാർജ്ജുൻ ഖാർഗെയ്ക്കാണെന്ന് കൊടിക്കുന്നിൽ സുരേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.