സാക്ഷിയെ ഭീഷണിപ്പെടുത്തി കുന്നപ്പിള്ളി ; അനുഭവിക്കുമെന്ന് വാട്‌സ് ആപ്പ് സന്ദേശം

ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സാക്ഷിയെ ഭീഷണിപ്പെടുത്തി. കേസിനെ അതിജീവിക്കുമെന്നും നിങ്ങള്‍ അനുഭവിക്കുമെന്നും എംഎല്‍എ സാക്ഷിക്ക് ഭീഷണി സന്ദേശമയച്ചു. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തിനാണ് ഒളിവില്‍ കഴിയുന്ന എംഎല്‍എ ഭീഷണി സന്ദേശമയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10നാണ്  സാക്ഷിയുടെ ഫോണിലേക്ക് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭീഷണി സന്ദേശമെത്തിയത്.   എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്ന് തന്നെയാണ് ഭീഷണി സന്ദേശമെത്തിയത്. 7 മെസേജുകളാണ് എംഎല്‍എ അയച്ചിരിക്കുന്നത്. എംഎല്‍എയുടെ ഭീഷണി സന്ദേശത്തിൻ്റെ  സ്‌ക്രീന്‍ഷോട്ടടക്കം യുവതി ക്രൈംബ്രാഞ്ചിന് … Continue reading സാക്ഷിയെ ഭീഷണിപ്പെടുത്തി കുന്നപ്പിള്ളി ; അനുഭവിക്കുമെന്ന് വാട്‌സ് ആപ്പ് സന്ദേശം