ബലാത്സംഗ കുറ്റം കൂടി ചുമത്തി; കുന്നപ്പിള്ളി കൂടുതല്‍ കുരുക്കിലേക്ക്

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. എല്‍ദോസ് കുന്നപ്പിള്ളിയുടെ സുഹൃത്തായ അധ്യാപികയുടെ പരാതിയിലാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റം  രജിസ്റ്റര്‍ ചെയ്തത്.  ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചു. നേരത്തെ ഇതേ യുവതിയുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എംഎല്‍എയ്‌ക്കെതിരെ കോവളം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ യുവതി പിന്നീട് എംഎല്‍എ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോവളം … Continue reading ബലാത്സംഗ കുറ്റം കൂടി ചുമത്തി; കുന്നപ്പിള്ളി കൂടുതല്‍ കുരുക്കിലേക്ക്