കോടിയേരിയുടെ ഫോട്ടോയോട് ന്യൂമാഹി പോലീസിന് അലർജി; അഴിച്ചു മാറ്റിയ ബോർഡുകൾ തിരിച്ചുവെപ്പിച്ച് പാർടി പ്രവർത്തകർ

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് സ്ഥാപിച്ച ബോർഡുകളും ബാനറുകളും രാത്രിയുടെ മറവിൽ നീക്കം ചെയ്ത ന്യൂമാഹി പോലീസിനെതിരെ ജനരോഷം. രോഷാകുലരായ പാർടി പ്രവർത്തകർ സ്റ്റേഷനിലെത്തിയതോടെ എടുത്തുമാറ്റിയ ബോർഡുകൾ തിരിച്ചുവെച്ച് പോലീസുകാർ പ്രായശ്ചിത്തം ചെയ്തു. എസ്എച്ച്ഒ വിപിനെ സ്ഥലം മാറ്റാനും തീരുമാനമായിട്ടുണ്ട്. കോടിയേരിയുടെ ജന്മനാടായ ഈങ്ങയിൽപ്പീടിക അടക്കമുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളുമാണ് ഒന്നു മുന്നറിയിപ്പുമില്ലാതെ പോലീസ് നീക്കം ചെയ്തത്. കോടിയേരി നോർത്ത്, സൗത്ത്, ന്യൂമാഹി ലോക്കൽ കമ്മിറ്റികൾക്ക് കീഴിലുള്ള എല്ലാ ബ്രാഞ്ചുകളും അന്തരിച്ച സഖാവിന് ആദരാഞ്ജലികൾ അർപ്പിച്ച് ബോർഡുകൾ … Continue reading കോടിയേരിയുടെ ഫോട്ടോയോട് ന്യൂമാഹി പോലീസിന് അലർജി; അഴിച്ചു മാറ്റിയ ബോർഡുകൾ തിരിച്ചുവെപ്പിച്ച് പാർടി പ്രവർത്തകർ