ടി ഐ മധുസൂദനൻ എംഎൽഎക്ക് ആർഎസ്എസ് വധ ഭീഷണി

സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും പയ്യന്നൂർ എംഎൽഎയുമായ ടി ഐ മധുസൂദനന് വധഭീഷണി. സജീവ ആർ എസ് എസ് പ്രവർത്തകനായ വിജേഷാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത്. സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ്‌ തകർക്കുമെന്നും ഭീഷണിയുണ്ട്‌. ഇയാൾക്കെതിരെ പോലീസ് കേസടുത്തു. ചെറുതാഴം സ്വദേശിയായ വിജേഷ് നേരത്തെയും പലതവണ സിപിഎം നേതാക്കൾക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടുണ്ട്.