ആര് കോണ്‍ഗ്രസ് അധ്യക്ഷനായാലും നയിക്കുക ഗാന്ധി കുടുംബമെന്ന് അധ്യക്ഷ സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് വിജയിച്ചാലും അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗ്. ഗാന്ധി കുടുംബം നേതൃത്വമായി തുടരും. രാജ്യത്തിനെ വിഭജിക്കാനും ഭരണഘടനയെ ദുര്‍ബലമാക്കാനും കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും ദിഗ് വിജയ് സിംഗ് ദില്ലിയില്‍ പറഞ്ഞു.   അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ഔദ്യോഗിക വിഭാഗത്തിന് ഇതേവരെ സ്ഥാനാര്‍ത്ഥിയായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഗാന്ധി കുടുംബത്തിൻ്റെ  പിന്തുണ ലക്ഷ്യമാക്കിയുള്ള ദിഗ് വിജയ് സിംഗിൻ്റെ  പ്രസ്താവന. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് … Continue reading ആര് കോണ്‍ഗ്രസ് അധ്യക്ഷനായാലും നയിക്കുക ഗാന്ധി കുടുംബമെന്ന് അധ്യക്ഷ സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗ്