വാതില്‍ തുറന്നിട്ടിരിക്കുന്നു, സച്ചിന്‍ പൈലറ്റിനെ സ്വാഗതം ചെയ്ത് ബിജെപി

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി കടുത്തതോടെ സാഹചര്യം മുതലാക്കാന്‍ ബിജെപി. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ബിജെപിയിലേക്ക് ക്ഷണം. ബിജെപി രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയാണ് സച്ചിന്‍ പൈലറ്റിനെ ബിജെപിയിലേക്ക് ക്ഷണിച്ചത്. സച്ചിന്‍ പൈലറ്റിന് മുന്നില്‍ വാതിലുകള്‍ അടച്ചിട്ടില്ല. എന്നാല്‍ പൈലറ്റിന് ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ബിജെപി കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും പൂനിയ ജയ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ 2020ല്‍ പൈലറ്റിൻ്റെ നേതൃത്വത്തില്‍ 18 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ വിമത സ്വരമുയര്‍ത്തിയപ്പോഴും പൈലറ്റിനെ പൂനിയ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. … Continue reading വാതില്‍ തുറന്നിട്ടിരിക്കുന്നു, സച്ചിന്‍ പൈലറ്റിനെ സ്വാഗതം ചെയ്ത് ബിജെപി