മലയാള മാധ്യമങ്ങളെ അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആത്മാഭിമാനമില്ലാത്തവരാണെന്നും ഇത്തരം ആളുകളുമായി സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞ് ഗവര്‍ണര്‍ മാധ്യമങ്ങളെ ബഹിഷ്കരിക്കുകയായിരുന്നു. തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമര്‍ശനങ്ങളെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തില്ലെന്ന വിചിത്ര വാദമുയര്‍ത്തിയായിരുന്നു ഗവര്‍ണറുടെ രോഷപ്രകടനം. മലയാള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇനി മറുപടി നല്‍കില്ലെന്ന് രോക്ഷാകുലനായിക്കൊണ്ട് ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ മലയാള മാധ്യമങ്ങളല്ലാത്തവരെ പ്രത്യേകം കാണാമെന്നും ഗവര്‍ണര്‍ ദില്ലിയില്‍ പറഞ്ഞു.
അടുത്ത കാലം വരെ മലയാള മാധ്യമങ്ങളെ കൂട്ടുപിടിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയ ആളായിരുന്നു ഗവര്‍ണര്‍. നിരന്തരം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയും രാജ്ഭവന് ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തും മാധ്യമങ്ങളുമായി ഗവര്‍ണര്‍ക്ക് ഊഷ്മള ബന്ധമായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനം പരിഹാസ്യമാവുകയും മുഖ്യമന്ത്രിയുടെ മറുപടി വാര്‍ത്താ സമ്മേളനം ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് ഗവര്‍ണര്‍ക്ക് സമനില തെറ്റിയത്.
ഗവര്‍ണര്‍ക്ക് ആര് എസ് എസ് വിധേയത്വം, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി