പൊലീസ് നടപടി തടഞ്ഞത് ഗവര്‍ണര്‍ , തെളിവായി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായെന്നും പൊലീസ് കേസെടുത്തില്ലെന്നുമുള്ള ഗവര്‍ണറുടെ ആരോപണം പൊളിച്ച് സിപിഎം. തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയരുതെന്ന് പൊലീസിനോട് ആദ്യം ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്നതിൻ്റെ  ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടു. സിപിഎമ്മിൻ്റെ  ഔദ്യോഗിക ഫേസ്ബുക്ക് ഹാന്‍ഡിലിലൂടെയാണ് ഗവര്‍ണറുടെ ആരോപണം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. പ്രതിഷേധിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവുമില്ല, അവര്‍ക്ക് അധികം പ്രാധാന്യം നല്‍കരുത് എന്നും അദ്ദേഹം പറയുന്നതായും വീഡിയോയില്‍ കാണാം. പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ക്ക് അധികം പ്രധാന്യം നല്‍കരുതെന്ന് പറഞ്ഞ് … Continue reading പൊലീസ് നടപടി തടഞ്ഞത് ഗവര്‍ണര്‍ , തെളിവായി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം