ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരസ്യപിന്തുണയുമായി കെ പി സി സി. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റെന്ന് പറയാനാകില്ല, സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തോട് കാണിക്കുന്നത് അനീതിയാണ്. ഗവര്‍ണറെ അപമാനിക്കുന്നത് ജനാധിപത്യത്തെയും ഭരണഘടനെയെയും അപമാനിക്കലാണ്. പിണറായി വിജയനെപ്പോലെയൊരു മുഖ്യമന്ത്രി ഗവര്‍ണറെ അപമാനിക്കുന്നത് തെറ്റായ നടപടിയാണെന്നും സുധാകരന് പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥൻ്റെ റോള്‍ വഹിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഗവര്‍ണര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വവും പിന്തുണയുമായി എത്തിയിരിക്കുന്നത്.