സംസ്ഥാന ഖജനാവ് കാലിയായെന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്. ബിജെപിക്ക് മകുടിയൂതുന്ന മാധ്യമങ്ങളും പണ്ഡിതരുമാണ് കേരളത്തിന്റെ ഭാരമെന്നും കേന്ദ്ര ഗ്രാന്റ് കേരളത്തിൻ്റെ ഔദാര്യമല്ല അവകാശമാണെന്നും വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിലൂടെയാണ് ഐസക് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
തോമസ് ഐസകിൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
കേരളത്തിൻ്റെ ഖജനാവ് കാലിയായി. ഇപ്പോള്‍ പൂട്ടും. ഇന്ന് അറിയാം. സോഫ്ട് വെയറില്‍ രഹസ്യ നിയന്ത്രണങ്ങള്‍… എന്തൊക്കെയായിരുന്നു പുകില്?
ഒന്നും സംഭവിച്ചില്ല. സംഭ്രമജനകമായ വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്കു ചെറുതല്ല ചമ്മല്. അതുകൊണ്ട് പ്ലേറ്റൊന്നു മാറ്റിയിട്ടുണ്ട്. മാധ്യമം പത്രം ചെറിയൊരു സാമ്പിള്‍. ”കേന്ദ്രത്തിൻ്റെ 960 കോടിയെത്തി. ഓവര്‍ ഡ്രാഫ്റ്റില്‍ നിന്നും രക്ഷപ്പെട്ട് കേരളം”.
റിസര്‍വ്വ് ബാങ്കില്‍ നിന്ന് അഡ്വാന്‍സ് എടുക്കുകയോ ഏതാനും ദിവസം ഓവര്‍ ഡ്രാഫ്റ്റില്‍ ആകുകയോ ചെയ്യുന്നത് അത്ര വലിയ മാനക്കേടായി കരുതേണ്ട കാര്യമൊന്നും ഇല്ലായെന്നു കഴിഞ്ഞൊരു പോസ്റ്റില്‍ വിശദീകരിച്ചല്ലോ. 2019-20-ല്‍ ട്രഷറി 234 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സിലായിരുന്നു. 54 ദിവസം ഓവര്‍ ഡ്രാഫ്റ്റിലും. 2020-21-ല്‍ 195 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സിലും 34 ദിവസം ഓവര്‍ ഡ്രാഫ്റ്റിലും. പ്രത്യേകിച്ച് ഒരു അപകടവും ഉണ്ടായില്ല. ആരും ഒന്നും അറിഞ്ഞുമില്ല.
3.5% പലിശയ്ക്ക് 1400 കോടി രൂപ വരെ കിട്ടുന്ന റിസര്‍വ്വ് ബാങ്ക് അഡ്വാന്‍സ് എന്തിനു വേണ്ടെന്നുവയ്ക്കണം? ഇനി ഓവര്‍ ഡ്രാഫ്റ്റിലേക്കു വീണുപോയാല്‍ പരിഭ്രമിക്കേണ്ട കാര്യമൊന്നും ഇല്ല. 14 ദിവസത്തിനുള്ളില്‍ പുറത്തുകടക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. ഇങ്ങനത്തെ ഒരു അവസ്ഥ എന്തോ വലിയ ഭീകരാവസ്ഥയാണെന്നു ധരിച്ചുവശായ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് എന്തു പറയാന്‍?
സ്വയം ന്യായീകരിക്കാന്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഉപായം ഇതിനെക്കാള്‍ കഷ്ടമാണ്. ഒരു മുന്‍ മാധ്യമ പ്രവര്ത്തകന് എഴുതിയ പോസ്റ്റിനു നല്‍കിയിരിക്കുന്ന ചിത്രം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കൈ പിടിച്ചു നില്ക്കുന്ന ചിത്രമാണ്. സഹായത്തിനുള്ള ദയനീയ അഭ്യര്‍ത്ഥനയില്‍ കേന്ദ്രം കനിഞ്ഞത്രേ. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിൻ്റെ ദയാദാക്ഷണ്യത്തില്‍ കഴിയുന്നവരാണെന്ന പൊതുബോധ്യം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാഖ്യാനങ്ങള്‍.
സൗകര്യത്തിനുവേണ്ടി കൂടുതല്‍ നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണു ഭരണഘടനയില്‍ നല്‍കിയത്. ഈ പിരിക്കുന്ന നികുതിയില്‍ ഒരു ഭാഗം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. അത് എത്രയെന്നു നിശ്ചയിക്കാന്‍ അഞ്ച് വര്‍ഷംതോറും ധനകാര്യ കമ്മീഷനെ നിശ്ചയിക്കുന്നു. ധനകാര്യ കമ്മീഷൻ്റെ തീര്‍പ്പു പ്രകാരം കേരളത്തിനു കിട്ടേണ്ടുന്ന അര്‍ഹമായ തുകയാണ് 960 കോടി രൂപയുടെ റവന്യു കമ്മി ഗ്രാന്റ്.
ഫിനാന്‍സ് കമ്മീഷന് ഗ്രാന്റ് മുന്‍കാലങ്ങളില്‍ ശമ്പളവുമെല്ലാം കൊടുക്കേണ്ടിവരുന്ന ആദ്യവാരത്തില്‍ തന്നെ ലഭിക്കുമായിരുന്നു. എന്നാല്‍ മോദി അധികാരത്തില്‍ വന്നശേഷം ഇത് രണ്ടാംവാരത്തിലേക്കു മാറ്റി. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും ശമ്പള ആഴ്ച ഒരു തലവേദനയാണ്. നമുക്ക് കിട്ടേണ്ട തുക വൈകിയാണെങ്കിലും വന്നതുകൊണ്ട് ഓവര്‍ ഡ്രാഫ്റ്റിലേക്കുപോലും പോകേണ്ടി വന്നില്ല. ഇനി ഓവര്‍ ഡ്രാഫ്റ്റില്‍ ആയാല്‍പ്പോലും ഈ പണം വരുമ്പോള്‍ അതിനു പുറത്തുകടക്കും. ഇതിന്റെ പേരിലാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള കോലാഹലം മുഴുവന്‍.
കേരളത്തിൻ്റെ ധനകാര്യ ഞെരുക്കത്തിൻ്റെ മുഖ്യകാരണം കേന്ദ്രത്തില്‍ നിന്ന് ധനകാര്യ കമ്മീഷന്റെ തീര്‍പ്പു പ്രകാരവും മറ്റു മാര്‍ഗ്ഗങ്ങള്‍ മുഖേനയും നമുക്ക് ലഭിക്കുന്ന ധനസഹായം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ കുറവാണെന്നതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു ശരാശരി അവരുടെ റവന്യു വരുമാനത്തിൻ്റെ 50% കേന്ദ്ര ധനസഹായമായി ലഭിക്കുമ്പോള്‍ കേരളത്തിനു ലഭിക്കുന്നത് 30 ശതമാനത്തില്‍ താഴെയാണ്. ഇതാണ് കേരളത്തിലെ ധനകാര്യ ഞെരുക്കത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വശം.
ധനകാര്യ കമ്മീഷൻ്റെ തീര്‍പ്പ് മാനദണ്ഡങ്ങള്‍ പ്രകാരമല്ലേ? അതിനെ വിവേചനമെന്ന് എങ്ങനെ പറയുമെന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുക. അതേ മാനദണ്ഡങ്ങള്‍ നമുക്ക് അനുയോജ്യമല്ലായെന്നതു തന്നെയാണു പ്രശ്നം. കേന്ദ്രം തരുന്ന മൊത്തം ധനസഹായത്തിൻ്റെ 60-70 ശതമാനം വരും ധനകാര്യ കമ്മീഷൻ്റെത്. ബാക്കി പദ്ധതി ധനസഹായവും കേന്ദ്രത്തിൻ്റെ മറ്റു ഗ്രാന്റുകളാണ്. ഇവിടെയാണ് കൊടിയ വിവേചനം.
ബിജെപിക്ക് മകുടിയൂതുന്ന മാധ്യമങ്ങളും പണ്ഡിതരും കേരളത്തിന് ഭാരം; ‘ജനാവ് കാലി’ വാര്‍ത്തകള്‍ക്കെതിരെ തോമസ് ഐസക്
സംസ്ഥാന ഖജനാവ് കാലിയായെന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്. ബിജെപിക്ക് മകുടിയൂതുന്ന മാധ്യമങ്ങളും പണ്ഡിതരുമാണ് കേരളത്തിന്റെ ഭാരമെന്നും കേന്ദ്ര ഗ്രാന്റ് കേരളത്തിൻ്റെ ഔദാര്യമല്ല അവകാശമാണെന്നും വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിലൂടെയാണ് ഐസക് തന്റെ നിലപാട് വ്യക്തമാക്കിയത്.
തോമസ് ഐസകിൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
കേരളത്തിൻ്റെ ഖജനാവ് കാലിയായി. ഇപ്പോള്‍ പൂട്ടും. ഇന്ന് അറിയാം. സോഫ്ട് വെയറില്‍ രഹസ്യ നിയന്ത്രണങ്ങള്‍… എന്തൊക്കെയായിരുന്നു പുകില്?
ഒന്നും സംഭവിച്ചില്ല. സംഭ്രമജനകമായ വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്കു ചെറുതല്ല ചമ്മല്. അതുകൊണ്ട് പ്ലേറ്റൊന്നു മാറ്റിയിട്ടുണ്ട്. മാധ്യമം പത്രം ചെറിയൊരു സാമ്പിള്‍. ”കേന്ദ്രത്തിൻ്റെ 960 കോടിയെത്തി. ഓവര്‍ ഡ്രാഫ്റ്റില്‍ നിന്നും രക്ഷപ്പെട്ട് കേരളം”.
റിസര്‍വ്വ് ബാങ്കില്‍ നിന്ന് അഡ്വാന്‍സ് എടുക്കുകയോ ഏതാനും ദിവസം ഓവര്‍ ഡ്രാഫ്റ്റില്‍ ആകുകയോ ചെയ്യുന്നത് അത്ര വലിയ മാനക്കേടായി കരുതേണ്ട കാര്യമൊന്നും ഇല്ലായെന്നു കഴിഞ്ഞൊരു പോസ്റ്റില്‍ വിശദീകരിച്ചല്ലോ. 2019-20-ല്‍ ട്രഷറി 234 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സിലായിരുന്നു. 54 ദിവസം ഓവര്‍ ഡ്രാഫ്റ്റിലും. 2020-21-ല്‍ 195 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സിലും 34 ദിവസം ഓവര്‍ ഡ്രാഫ്റ്റിലും. പ്രത്യേകിച്ച് ഒരു അപകടവും ഉണ്ടായില്ല. ആരും ഒന്നും അറിഞ്ഞുമില്ല.
3.5% പലിശയ്ക്ക് 1400 കോടി രൂപ വരെ കിട്ടുന്ന റിസര്‍വ്വ് ബാങ്ക് അഡ്വാന്‍സ് എന്തിനു വേണ്ടെന്നുവയ്ക്കണം? ഇനി ഓവര്‍ ഡ്രാഫ്റ്റിലേക്കു വീണുപോയാല്‍ പരിഭ്രമിക്കേണ്ട കാര്യമൊന്നും ഇല്ല. 14 ദിവസത്തിനുള്ളില്‍ പുറത്തുകടക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. ഇങ്ങനത്തെ ഒരു അവസ്ഥ എന്തോ വലിയ ഭീകരാവസ്ഥയാണെന്നു ധരിച്ചുവശായ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് എന്തു പറയാന്‍?
സ്വയം ന്യായീകരിക്കാന്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഉപായം ഇതിനെക്കാള്‍ കഷ്ടമാണ്. ഒരു മുന്‍ മാധ്യമ പ്രവര്ത്തകന് എഴുതിയ പോസ്റ്റിനു നല്‍കിയിരിക്കുന്ന ചിത്രം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കൈ പിടിച്ചു നില്ക്കുന്ന ചിത്രമാണ്. സഹായത്തിനുള്ള ദയനീയ അഭ്യര്‍ത്ഥനയില്‍ കേന്ദ്രം കനിഞ്ഞത്രേ. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ദയാദാക്ഷണ്യത്തില്‍ കഴിയുന്നവരാണെന്ന പൊതുബോധ്യം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാഖ്യാനങ്ങള്‍.
സൗകര്യത്തിനുവേണ്ടി കൂടുതല്‍ നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണു ഭരണഘടനയില്‍ നല്‍കിയത്. ഈ പിരിക്കുന്ന നികുതിയില്‍ ഒരു ഭാഗം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. അത് എത്രയെന്നു നിശ്ചയിക്കാന്‍ അഞ്ച് വര്‍ഷംതോറും ധനകാര്യ കമ്മീഷനെ നിശ്ചയിക്കുന്നു. ധനകാര്യ കമ്മീഷന്റെ തീര്‍പ്പു പ്രകാരം കേരളത്തിനു കിട്ടേണ്ടുന്ന അര്‍ഹമായ തുകയാണ് 960 കോടി രൂപയുടെ റവന്യു കമ്മി ഗ്രാന്റ്.
ഫിനാന്‍സ് കമ്മീഷന് ഗ്രാന്റ് മുന്‍കാലങ്ങളില്‍ ശമ്പളവുമെല്ലാം കൊടുക്കേണ്ടിവരുന്ന ആദ്യവാരത്തില്‍ തന്നെ ലഭിക്കുമായിരുന്നു. എന്നാല്‍ മോദി അധികാരത്തില്‍ വന്നശേഷം ഇത് രണ്ടാംവാരത്തിലേക്കു മാറ്റി. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും ശമ്പള ആഴ്ച ഒരു തലവേദനയാണ്. നമുക്ക് കിട്ടേണ്ട തുക വൈകിയാണെങ്കിലും വന്നതുകൊണ്ട് ഓവര്‍ ഡ്രാഫ്റ്റിലേക്കുപോലും പോകേണ്ടി വന്നില്ല. ഇനി ഓവര്‍ ഡ്രാഫ്റ്റില്‍ ആയാല്‍പ്പോലും ഈ പണം വരുമ്പോള്‍ അതിനു പുറത്തുകടക്കും. ഇതിന്റെ പേരിലാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള കോലാഹലം മുഴുവന്‍.
കേരളത്തിൻ്റെ ധനകാര്യ ഞെരുക്കത്തിൻ്റെ മുഖ്യകാരണം കേന്ദ്രത്തില്‍ നിന്ന് ധനകാര്യ കമ്മീഷൻ്റെ തീര്‍പ്പു പ്രകാരവും മറ്റു മാര്‍ഗ്ഗങ്ങള്‍ മുഖേനയും നമുക്ക് ലഭിക്കുന്ന ധനസഹായം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ കുറവാണെന്നതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു ശരാശരി അവരുടെ റവന്യു വരുമാനത്തിൻ്റെ 50% കേന്ദ്ര ധനസഹായമായി ലഭിക്കുമ്പോള്‍ കേരളത്തിനു ലഭിക്കുന്നത് 30 ശതമാനത്തില്‍ താഴെയാണ്. ഇതാണ് കേരളത്തിലെ ധനകാര്യ ഞെരുക്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം.
ധനകാര്യ കമ്മീഷൻ്റെ തീര്‍പ്പ് മാനദണ്ഡങ്ങള്‍ പ്രകാരമല്ലേ? അതിനെ വിവേചനമെന്ന് എങ്ങനെ പറയുമെന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുക. അതേ മാനദണ്ഡങ്ങള്‍ നമുക്ക് അനുയോജ്യമല്ലായെന്നതു തന്നെയാണു പ്രശ്നം. കേന്ദ്രം തരുന്ന മൊത്തം ധനസഹായത്തിൻ്റെ 60-70 ശതമാനം വരും ധനകാര്യ കമ്മീഷന്റേത്. ബാക്കി പദ്ധതി ധനസഹായവും കേന്ദ്രത്തിന്റെ മറ്റു ഗ്രാന്റുകളാണ്. ഇവിടെയാണ് കൊടിയ വിവേചനം.
ബിജെപി അധികാരത്തില്‍ വരുന്നതിനുമുമ്പ് പദ്ധതി ധനസഹായം ഗാഡ്ഗില്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പ്ലാനിംഗ് കമ്മീഷനാണ് വിതരണം ചെയ്തിരുന്നത്. മോദി പ്ലാനിംഗ് നിര്‍ത്തലാക്കി. പദ്ധതി തുക മുഴുവന്‍ ധനമന്ത്രിയുടെ തന്നിഷ്ടപ്രകാരം കേന്ദ്ര സര്‍ക്കാരിൻ്റെ പദ്ധതികളിലും സംസ്ഥാനങ്ങളിലുമായി വീതംവയ്ക്കുകയാണ്. ബിജെപി സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ കേരളത്തിനു നക്കാപ്പിച്ചയാണ് തരുന്നത്. ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ഓരോ സംസ്ഥാനത്തും പ്രധാനമന്ത്രി പോയി പ്രഖ്യാപിച്ച പാക്കേജുകളുടെ വലിപ്പം നോക്കിയാല്‍ മതി എത്ര വിവേചനപരമായിട്ടാണ് കേന്ദ്ര ധനസഹായം നല്കുന്നതെന്നു മനസിലാക്കാന്‍.
ഇതൊക്കെ തുറന്നുകാണിക്കുന്നതിനു പകരം ഫിനാന്‍സ് കമ്മീഷൻ്റെ തീര്‍പ്പു പ്രകാരം നമുക്കു ലഭിക്കുന്ന അര്‍ഹതപ്പെട്ട ഗ്രാന്റുപോലും കേന്ദ്രത്തിന്റെ ഔദാര്യംകൊണ്ടു ലഭിക്കുന്നതാണെന്ന പൊതുബോധം സൃഷ്ടിക്കാന്‍ എന്തൊരു പ്രയത്നമാണ് ചില പണ്ഡിതന്മാരും മാധ്യമ പ്രവര്‍ത്തകരുംകൂടി ചെയ്തുകൊണ്ടിരിക്കുന്നത്.
ബിജെപി അധികാരത്തില്‍ വരുന്നതിനുമുമ്പ് പദ്ധതി ധനസഹായം ഗാഡ്ഗില്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പ്ലാനിംഗ് കമ്മീഷനാണ് വിതരണം ചെയ്തിരുന്നത്. മോദി പ്ലാനിംഗ് നിര്‍ത്തലാക്കി. പദ്ധതി തുക മുഴുവന്‍ ധനമന്ത്രിയുടെ തന്നിഷ്ടപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിലും സംസ്ഥാനങ്ങളിലുമായി വീതംവയ്ക്കുകയാണ്. ബിജെപി സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ കേരളത്തിനു നക്കാപ്പിച്ചയാണ് തരുന്നത്. ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ഓരോ സംസ്ഥാനത്തും പ്രധാനമന്ത്രി പോയി പ്രഖ്യാപിച്ച പാക്കേജുകളുടെ വലിപ്പം നോക്കിയാല്‍ മതി എത്ര വിവേചനപരമായിട്ടാണ് കേന്ദ്ര ധനസഹായം നല്കുന്നതെന്നു മനസിലാക്കാന്‍.