ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പിക്കില്ലെന്ന് വിദ്യാഭാസ മന്ത്രി വി.ശിവന്‍കുട്ടി. ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പൊതുവായ സമൂഹമായി കാണുന്നതിനെയാണ് ജെന്‍ഡര്‍ ന്യൂട്രൽ എന്ന് പറയുന്നത്. പെൺകുട്ടികൾക്ക് ധരിക്കാനും യാത്ര ചെയ്യാനും കുറച്ചുകൂടി സുഗമമായ വസ്ത്രമെന്ന നിലയിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്. പൊതുസ്വീകാര്യവും കുട്ടികൾക്ക് സൗകര്യമുള്ളതുമാകണം യൂണിഫോമെന്നും സൗകര്യമുള്ള സ്കൂളുകൾ അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളുകളാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ മൊബൈൽ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഉപയോഗം ഒഴിക്കണമെന്നും മന്ത്രി പറഞ്ഞു. ഇനിമുതൽ പ്രിസിപ്പൽമാരാകും ഹയർസെക്കണ്ടറി സ്കൂളുകളിലെ മേലധികാരികളെന്നും ഹെഡ്മാസ്റ്റർമാർക്ക് പകരം വൈസ് പ്രിൻസിപ്പൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടി ചേർത്തു.