ഹിജാബ് ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കും
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. ഹിജാബ് വിലക്ക് ശരിവച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് അടുത്തയാഴ്ച പരിഗണിക്കുക. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ മാര്‍ച്ചില്‍ അപ്പീല്‍ ഫയല്‍ചെയ്‌തെങ്കിലും ഇതേവരെ ഹര്‍ജികള്‍ പരിഗണിച്ചിരുന്നില്ല. ഇക്കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉറപ്പ് നല്‍കിയത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed