രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണനയാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല്‍ പറഞ്ഞു.
കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. ഗതാഗത മേഖലയ്ക്കായി പുത്തന്‍ പദ്ധതികളും ബജറ്റിലുണ്ട്. ഇതിന്റെ ഭാഗമായി കെ എസ് ആര് ടി സിക്ക് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീന്‍ മൊബിലിറ്റി എന്ന ആശയത്തിന് കൂടുതല്‍ കരുത്തേകുന്നതിനായി ഹൈഡ്രജന്‍ ബസുകളും നിരത്തുകളില്‍ എത്തിക്കാന്‍ കെ എസ് ആര് ടി സിക്ക് ബജറ്റില്‍ അനുമതി നല്‍കിയിട്ടുണ്ട്.
കാര്‍ഷിക മേഖലയ്ക്കും കൈത്താങ്ങാവുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 2000 കോടി രൂപയുടെ വായ്പയാണ് കാര്‍ഷിക മേഖലയ്ക്കായി ധനമന്ത്രി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന് ലഭ്യമാക്കാന്‍ 1000 കോടി രൂപ. സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവര്ക്കും സൗജന്യ വാക്സിന് ഉടന്‍ ലഭ്യമാക്കും. കോവിഡ് സാഹചര്യത്തില്‍ പുതിയ നികുതികളില്ല. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍. സിഎച്ച്സി, പിഎച്ച്സികളില് 10 ഐസൊലേഷന്‍ കിടക്കകള്‍. വാക്സിന് വിതരണ കേന്ദ്രത്തിന് പത്ത്കോടി. ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സില്‍ ഉല്പാദന യൂണിറ്റുകള്‍, വാക്സിന് ഗവേഷണത്തിന് പദ്ധതിയുണ്ടാക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി രൂപ വായ്പ. തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കും. തൊഴില്‍ സംരംഭങ്ങള്‍ക്ക് 1600 കോടി രൂപ വായ്പ. കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ് . കൃഷിക്കാര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം വരെ വായ്പ. തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവ്. ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍നിന്ന് 1500 കോടി. കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആക്കാന്‍ ആദ്യഘട്ടമായി 10 കോടി. കുടംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി എന്നിവയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ധനമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു. ഒന്നാം പിണറായി സര്‍ക്കാറിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സമീപനമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് കയറ്റുമതിയില്‍ പാളിച്ചയുണ്ടായെന്നും വാക്സിന് കയറ്റുമതിയില്‍ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.