പലസ്തീൻ ജനതയെ സഹായിക്കാൻ ജറുസലേമിൽ കോൺസുലേറ്റ് ഓഫീസ് വീണ്ടും തുറക്കുമെന്ന് അമേരിക്ക. മുൻപ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരിക്കെയാണ് കോൺസുലേറ്റ് പൂട്ടിയത്. പലസ്തീന് നാല് കോടി ഡോളറിന്റെ സഹായവും നൽകുമെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ചൊവ്വാഴ്ചയാണ് അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിൽ എത്തിയത്.
പാലസ്തീനിലെയും ഇസ്രായേലിലെയും നേതാക്കൻമാരുമായി ബ്ലിങ്കൻ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും, ഒരു സഹായവും ഗാസ ഭരിക്കുന്ന ഹമാസിന്റെ പക്കൽ എത്താതെ നോക്കുമെന്നും സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനംചെയ്ത അദ്ദേഹം, ഒരു സഹായവും ഗാസ ഭരിക്കുന്ന ഹമാസിന്റെ പക്കൽ എത്താതെ നോക്കുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.
പാലസ്തീനുമായുള്ള ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി വെസ്റ്റ് ബാങ്കിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ബ്ലിങ്കൺ പറഞ്ഞു.
എന്നാൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപ് ഇസ്രയേൽ അനുകൂല സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. മാത്രമല്ല പാലസ്തീനു അമേരിക്ക നൽകിയിരുന്ന സഹായങ്ങളും ട്രംപ് വിലക്കിയിരുന്നു. ബൈഡൻ പ്രസിഡന്റ് ആയതിനു ശേഷം പാലസ്തീനോട് മൃദു സമീപനമാണുള്ളത്.